കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം: രാജ്യവ്യാപകമായി മെഡിക്കല്‍ സ്റ്റോറുകള്‍ 30ന് അടച്ചിടും

കൊച്ചി: ഓണ്‍ലൈനായി മരുന്നു വിപണനം ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഈ മാസം 30ന് മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടും. ദേശീയ തലത്തിലുള്ള മരുന്നു വ്യാപാരി സംഘടയുടെ തീരുമാനം അനുസരിച്ച് കേരളത്തിലും 30ന് കടകളടച്ചിടുമെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിഷന്‍ ജനറല്‍ സെക്രട്ടറി എ.എന്‍.മോഹന്‍ അറിയിച്ചു. പ്രായോഗിക പ്രശ്‌നങ്ങള്‍ ഏറെയുള്ളതും നിലവിലുള്ള മരുന്നു വ്യാപാരികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതുമാണു കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം വിലയിരുത്തി

KCN

more recommended stories