വന്‍മോഷണസംഘം നമസ്തേ ഗ്യാങ് പിടിയില്‍; 51 കേസുകള്‍ക്ക് തുമ്പായി

ന്യൂഡല്‍ഹി: നൂറിലേറെ കേസുകളില്‍ പ്രതിയായ നമസ്‌തേ കവര്‍ച്ചാ സംഘത്തെ ഡല്‍ഹി പോലീസ് പിടികൂടി. ശനിയാഴ്ചയാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്. ഇതോടെ തലസ്ഥാന നഗരത്തില്‍ തെളിവില്ലാതെ കിടന്ന 51 കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും പോലീസിന് സാധിച്ചു.പ്രത്യേകത നിറഞ്ഞ മേഷണ ശൈലിയാണ് ഈ സംഘത്തിന് നമസ്‌തേ ഗ്യാങ് എന്ന പേര് സമ്മാനിച്ചത്. ഇരുചക്ര വാഹനത്തില്‍ കാറുകളുടെ സമീപത്തെത്തുന്ന സംഘത്തിലെ ഒരാള്‍ഡ്രൈവര്‍ക്ക് നമസ്‌തേ പറയും. ഡ്രൈവര്‍ കാറിന്റെ വേഗത കുറയ്ക്കുന്നതോടെമറ്റ് അംഗങ്ങള്‍ മറുവശത്ത് കൂടി എത്തികാര്‍ ആക്രമിച്ച് യാത്രക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി.

ജെഡി എന്നറിയപ്പെടുന്ന ജാവേദ് മാലിക്കാണ് സംഘത്തിന്റെ നേതാവ്. നേരത്തെ ചൈനീസ് മൊബൈലുകളും ക്യാമറകളും വില്‍പന നടത്തിയിരുന്ന ഇയാള്‍ പിന്നീട് നമസ്‌തേ കവര്‍ച്ചാ സംഘത്തിന് രൂപം നല്‍കുകയായിരുന്നു. വസീം മാലിക്, ഇക്വാര്‍ അഹമ്മദ്, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

ജഗത്പുരിയിലെ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് തന്ത്രപൂര്്വ്വം പോലീസ് ഇവരെ കുടുക്കുകയായിരുന്നു. പോലീസ് പിടിക്കുമെന്നുറപ്പായപ്പോള്‍ ഇവര്‍ സ്‌കൂട്ടറുകള്‍ക്ക് തീവെച്ചു. എന്നാല്‍ പോലീസില്‍നിന്ന് രക്ഷപെടാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

KCN

more recommended stories