റിയാസ് മൗലവി വധം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നേരിട്ട് കണ്ട് നിവേദനം നല്‍കി

തിരുവനന്തപുരം: റിയാസ് മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അപാകതകള്‍ ദുരീകരിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മ ഭാരാവാഹികള്‍, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനും, നിവേദനം കൈമാറാനും നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ശ്രീ എം.വി.ജയരാജനെ സെക്രട്ടറിയേറ്റില്‍ പോയി കാണുകയും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും, എത്രയും പെട്ടെന്ന് തന്നെ സെപ്ഷ്യല്‍ പി.പി.യെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അഡ്വ: ജനറല്‍ അതിന്റെ നടപടികള്‍ അതിവേഗതയില്‍ ചെയ്തിക്കൊണ്ടിക്കുകയുമാണെന്ന് യുവജന കൂട്ടായ്മ നിവേദകസംഘത്തെ അദ്ദേഹം ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.ഹാരിസ് ബന്നു, സൈഫുദ്ദീന്‍ കെ. മക്കോട്, അബ്ദുറഹിമാന്‍ തെരുവത്ത്, നൗഫല്‍ ഉളിയത്തടുക്ക, അബ്ദുറഹിമാന്‍ ടി.എസ് (റിയാസ് മൗലവിയുടെ ജേഷ്ടന്‍ ) എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

KCN

more recommended stories