എവറസ്റ്റില്‍ കാണാതായ ഇന്ത്യന്‍ പര്‍വ്വതാരോഹകന്റെ മൃതദേഹം കണ്ടെത്തി

കാഠ്മണ്ഡു: എവറസ്റ്റില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ഇരുപത്തേഴുകാരനായ രവി കുമാറിന്റെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത്.ശനിയാഴ്ചയാണ് രവി കുമാറിനെ കാണാതാകുന്നത്. ടോപ്പ് സ്‌റ്റേഷനില്‍ എത്തിയ രവി കുമാറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമാവുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രധാന പാതയില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് രവി കുമാറിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

മൃതദേഹം വീണ്ടെടുക്കാനുള്ള സാധ്യതകള്‍ രക്ഷാപ്രവര്‍ത്തന സംഘം പരിശോധിച്ചുവരികയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.രവി കുമാറിന്റെ നേപ്പാള്‍ സ്വദേശിയായ ഗൈഡ് ടോപ്പ് സ്‌റ്റേഷന് താഴെയുള്ള ക്യാംപ് 4ല്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍, കടുത്ത ശൈത്യമേറ്റതിനെ തുടര്‍ന്ന് ഗുരുതരമായ നിലയിലാണ് ഇയാള്‍ എവറസ്റ്റില്‍ അടുത്ത ദിവസങ്ങളില്‍ മരിക്കുന്ന നാലാമത്തെ ആളാണ് രവി കുമാര്‍. ഉയര്‍ന്ന പ്രദേശത്ത് എത്തുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് മരണങ്ങളെന്നാണ് വിവരം.

KCN

more recommended stories