സ്ത്രീ സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ചു

ഹൊസ്ദുര്‍ഗ്ഗ്: ഹൊസ്ദുര്‍ഗ്ഗ് പോലീസ് ജനമൈത്രി സുരക്ഷാ പദ്ധതി യുടെ ഭാഗമായി നടന്ന സ്ത്രീ സുരക്ഷാ സെമിനാര്‍ ഐങ്ങോത്ത് മുനിസിപ്പല്‍ വായനശാലയില്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സി.കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രാഫിക് എസ്.ഐ രവീന്ദ്രന്‍ കെ സ്വാഗതം പറഞ്ഞു. സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സന്തോഷ്‌കുമാര്‍ എ അധ്യക്ഷനായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എന്‍. ഉണ്ണികൃഷ്ണന്‍, സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ത്രീ സുരക്ഷയും പൊതുസമൂഹവും ശ്രീമതി സി.പി.ശുഭ വിഷയാവതരണം ചെയ്തു.

KCN

more recommended stories