ആജീവനാന്ത വിലക്ക്: ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ബി.സി.സി.ഐക്ക് നോട്ടീസ്

കൊച്ചി: ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ബി.സി.സി.ഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായ് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈകോടതി ഉത്തരവ്. ഹര്‍ജി ജൂണ്‍ 19ന് വീണ്ടും പരിഗണിക്കും. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് നീക്കാത്തതിനെതിരെയാണ് ശ്രീശാന്ത് ഹൈകോടതിയെ സമീപിച്ചത്. നേരത്തേ ഈ ഹരജിയില്‍ ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച് ഇടക്കാല അധ്യക്ഷന്‍ വിനോദ് റായ്, സമിതിയംഗങ്ങളായ വിക്രം ലിമായേ, ഡോ. രാമചന്ദ്ര ഗുഹ, ഡയാന എഡുള്‍ജി എന്നിവരെ കക്ഷിയാക്കിയിരുന്നു. എന്‍. ശ്രീനിവാസന്‍ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന കാലത്താണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട്, സുപ്രീംകോടതി ബി.സി.സി.ഐ ഭരണസമിതി പിരിച്ചുവിട്ട് വിനോദ് റായിയുടെ നേതൃത്വത്തിലെ ഇടക്കാല സമിതിയെ നിയോഗിച്ചു. ഈ സാഹചര്യത്തില്‍ ഇടക്കാല സമിതിയുടെ നിലപാടിന് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ കക്ഷിചേര്‍ക്കാന്‍ ശ്രീശാന്ത് അപേക്ഷ നല്‍കിയത്.

KCN

more recommended stories