പുസ്തക പ്രകാശനത്തില്‍ നിന്ന് പിന്മാറിയത് നിയമപ്രശ്‌നം ഉള്ളതിനാല്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ നിന്ന് പിന്മാറിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുസ്തക പ്രകാശനം നടത്താത്തത് നിയമപ്രശ്‌നം ഉള്ളതിനാലാണെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു. നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കെ.സി ജോസഫ് കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ സെക്രട്ടറിയോട് ഉപദേശം തേടി. ചില നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സെക്രട്ടറി അറിയിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാറിന്റെ അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നും അതിനാല്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കിയിരുന്നു. കൂടാതെ ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശന പരിപാടിയില്‍ നിന്ന് പിന്മാറിയത്.

KCN

more recommended stories