ടിയാന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പൃഥ്വിരാജ് ഇന്ദ്രജിത്ത് എന്നിവര്‍ ഒന്നിക്കുന്ന മള്‍ടിസ്റ്റാര്‍ ചിത്രം ടിയാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രജിത്തിനെ നായകനാക്കി നേരത്തെ കാഞ്ചി എന്ന ചിത്രമൊരുക്കിയ ആളാണ് കൃഷ്ണകുമാര്‍.
പൃഥ്വിയ്ക്കും ഇന്ദ്രനും പുറമെ ഷൈന്‍ ടോം, മുരളി ഗോപി, അനന്യ നായര്‍ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളാകുന്നു. ഗാനങ്ങള്‍ ഗോപി സുന്ദര്‍. 2015 കുംഭമേളയില്‍ നാസികില്‍ ടിയാന്റെ ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹനീഫ് മുഹമ്മദാണ്.

KCN

more recommended stories