ശ്രീലങ്കയില്‍ കനത്ത മഴയെത്തുടര്‍ന്ന് 23 മരണം

കൊളംബോ : ശ്രീലങ്കയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 23 പേര്‍ മരിച്ചു. ലക്ഷക്കണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കലുടാര ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. ഈ മേഖലയില്‍ കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ തുടരുകയാണ.്മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രദേശത്തെ റെയില്‍, റോഡു ഗതാഗതം തടസപ്പെടുകയും, സ്‌കൂളുകള്‍ അടക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു വരുകയാണ്. പലയിടങ്ങളില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഗാലെ, കേഗല്ലെ, രത്‌നപുര, കലുടാര, മട്ടാറ, ഹംബന്‍ടോട്ട ജില്ലകളികളില്‍ വീണ്ടും മണ്ണിടിച്ചിലോ, ഉരുള്‍പൊട്ടലോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എന്‍ബിആര്‍ഒ മുന്നറിയിപ്പ് നല്‍കി.

KCN

more recommended stories