ലോകത്തെ അത്ഭുതപ്പെടുത്താന്‍ ഗൂഗിളിന്റെ കാനന കെട്ടിടം ഒരുങ്ങുന്നു

ഒഴുകുന്ന നീരുറവ, ചെറിയ ആമ്പല്‍ കുളങ്ങള്‍, ഒട്ടനേകം ഫലവൃക്ഷങ്ങളും ചെടികളും. 5 ഏക്കര്‍ ഭൂമിയിലെ കാനന സൗന്ദര്യത്തെ കുറിച്ചല്ല ഇവിടെ പറയുന്നത്. പകരം ഗൂഗിളിന്റെ ലണ്ടനിലെ പുതിയ ആസ്ഥാനമാണ് പ്രകൃതിയോടിണങ്ങി ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മാണത്തിനൊരുങ്ങുന്നത്.നാല് നില കെട്ടിടത്തിന്റെ മട്ടുപാവിലാണ് മരങ്ങളും കുളങ്ങളും തെളിനീരുറവകളും ഒരുക്കിയിരിക്കുന്നത്. കെട്ടിട്ടിന്റെ അവസാന പ്ലാനാണ് പുറത്ത് വന്നിരിക്കുന്നത്. 4000 ജീവനക്കാര്‍ക്ക് ഒരുമിച്ചിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഉള്‍ക്കൊള്ളുന്നതാണ് ലണ്ടനിലെ ഗൂഗിള്‍ ആസ്ഥാനം.25 മീറ്റര്‍ നീളമുള്ള സ്വിമ്മിങ് പൂള്‍, മസ്സാജ് മുറികള്‍, സ്റ്റുഡിയോകള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, സോക്കര്‍ ബാഡ്മിന്റണ്‍ കളിക്കാനുള്ള സ്ഥലങ്ങള്‍ 210 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, എന്നിങ്ങനെ ഒരു കുഞ്ഞു ടൗണ്‍ഷിപ്പിന്റെ സൗകര്യങ്ങള്‍ ഈ നാല് നില കെട്ടിടത്തില്‍ ഒരുങ്ങും. താഴത്തെ നിലയെ ഏറ്റവും മുകളിലത്തെ നിലയുമായി ബന്ധിപ്പിക്കുന്ന പടിക്കെട്ടും പുതിയ ആസ്ഥാനത്തിന്റെ പ്രത്യേകതയാണ്. 2018ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങുക.

കെട്ടിടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത 300 മീറ്റര്‍ നീളത്തിലുള്ള മട്ടുപാവിലെ ഉദ്യാനമാണ്. വെറും പൂച്ചെടികളില്‍ മാത്രം ഒതുങ്ങാതെ മരങ്ങളും തെളിനീരുറവകളും ഈ ഉദ്യാനത്തിലുണ്ടാവും. കെട്ടിടത്തിലെ മറ്റെല്ലാ സൗകര്യങ്ങള്‍ക്കും പുറമെ ഒഴിഞ്ഞ പുല്‍മേടുകളും ഒഴിഞ്ഞയിടങ്ങിലെ മരങ്ങളും ചെടികളും കെട്ടിടത്തിനെ വേറിട്ടതാക്കുന്നു.കെട്ടിടത്തിന്റെ അവസാന രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത് ജാര്‍ക്കെ ഇന്‍ജല്‍സ് ഗ്രൂപ്പും ഹെതര്‍വിക്ക് സ്റ്റുഡിയോസും ചേര്‍ന്നാണ്. 700 കോടിയിലധികം രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

KCN

more recommended stories