കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ഇഫ്താര്‍ മീറ്റ് 2017 ഫഹാഹീല്‍ ഗാലക്സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. ആക്ടിങ് പ്രസിഡന്റ് സമദ് കൊട്ടോടി അധ്യക്ഷം വഹിച്ച ചടങ്ങ് കെ ഇ എ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജാതി മത വര്‍ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന കാസര്‍കോട്  ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ നടത്തിയ ഇഫ്താര്‍ മീറ്റ് ഒരു സൗഹൃദ സംഗമമാണെന്നും ഇത്തരം പരിപാടികള്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഐക്യത്തിന്റെ സന്ദേശമാണെന്നുംഅദ്ദേഹം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് കുന്ഹി സി എച് , കോര്‍ഡിനേറ്റര്‍ ഹമീദ് മധൂര്‍ മറ്റു സംഘടനാ പ്രതിനിധികളായ അനിയന്‍ കുഞ്ഞു , മുഹമ്മദ് റിയാസ്,ഇക്ബാല്‍ കുട്ടമംഗലം,സിറാജ് എരഞ്ഞിക്കല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു .
തുടര്‍ന്ന് രക്ഷാധികാരി സത്താര്‍കുന്നില്‍ സദസ്സിനു റമദാന്‍ സന്ദേശം കൈമാറി, മനുഷ്യ മനസ്സുകള്‍ തമ്മിലുളള അകലംവര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തു മതം വിഭാവന ചെയ്യുന്ന ത്യാഗത്തിന്റെ സന്ദേശം വിവിധ മതസ്ഥര്‍ ഒന്നിച്ചിരുന്നു കൊണ്ടു പ്രചരിപ്പിക്കുകയാണ് ഇത്തരം സംഗമങ്ങള്‍ കൊണ്ടു കെ ഇ എ മുന്നൊട്ട് വെക്കുന്നതെന്നും അദേഹം പറയുകയുണ്ടായി.
ഹബീബുള്ള മുറ്റിച്ചൂ ,നൗഷാദ് ചെമ്പട്ട് വീട്ടില്‍ , സമീര്‍ ആ ഇ, കെ ഇ എ കേന്ദ്ര ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രവര്‍ത്തകരും കുടുംബവും അടങ്ങിയ വലിയൊരു സദസിന് ജോയിന്റ് കണ്‍വീനര്‍ നളിനാക്ഷന്റെ നേതൃത്വത്തില്‍ സ്വാദിഷ്ടമായ നോമ്പ് തുറ ഒരുക്കി.ഇഫ്താര്‍ മീറ്റ് കണ്‍വീനര്‍ സലാം കളനാട് സ്വാഗതം ആശംസിച്ചു.

KCN

more recommended stories