ബാങ്കോട് ഗള്‍ഫ് ജമാഅത്ത് ഇഫ്ത്തര്‍ സംഗമം നടത്തി

ദുബൈ: പിന്നോക്കം നില്‍ക്കുന്ന ബാങ്കോട് പ്രദേശത്ത് അനുവദിക്കപ്പെട്ട ഹോമിയോ ആശുപത്രി ആവശ്യമായ സൗകര്യമില്ലെന്നു പറഞ്ഞു മറ്റൊരു സ്ഥലത്തക്കു മാറ്റി സ്ഥാപിക്കുകയും, ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ നല്ലൊരു ബസ്സ് വെയ്റ്റിംഗ് ഷെഡ് പോലും ഇല്ലാതെ കഷ്ടപ്പെടുകയാണെന്നും ബാങ്കോട് അല്‍ മദ്രസത്തുല്‍ ദിനിയ്യ സെക്രട്ടറി യുനസ് തളങ്കര അഭിപ്രായപ്പെട്ടു, ബാങ്കോട് ഗള്‍ഫ് ജമാഅത്ത് ദുബൈ അല്‍ ഖലീജ് ഹോട്ടെലില്‍ സംഘടിപിച്ച ഇഫ്ത്തര്‍ സംഘമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീര്‍ ചെങ്കള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാങ്കോട് ജമാഅത്തിന്റെ കീഴില്‍ വരുന്ന ഒരു വര്‍ഷം നടത്തുന്ന പ്രവര്‍ത്തന രുപ രേഖ യോഗം അംഗീകരിച്ചു, എരിയാല്‍ ഷരിഫ് മുഖ്യ പ്രഭാഷണം നടത്തി മുജിബ് ബാങ്കോട്, ഹാരിസ് ഫൈദല്‍ ,മുനവ്വര്‍ ബാങ്കോട്,ബിലാല്‍ ഗര്‍ഡന്‍ നഗര്‍, നുറുദ്ധിന്‍ തയ്യല്‍ ,ഇസ്ഹാഖ് ബാങ്കോട്, ഔഫ് ബാങ്കോട്,കാമില്‍ ബാങ്കോട്, ലത്തിഫ് ബടുവന്‍, ഫൈസല്‍ ബാങ്കോട്, അമീന്‍, ഖലീല്‍ ബാങ്കോട്, അസിഫ് (ആച്ചു), ഇ.എം.ഷരിഫ് എന്നിവര്‍ സംസാരിച്ചു സാബിത്ത് സ്വാഗതവും സഹീര്‍ ബാങ്കോട് നന്ദിയും പറഞ്ഞു.

KCN

more recommended stories