ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ പ്രവാസി ഇഫ്താര്‍ മീറ്റ് ദുബായില്‍ നടന്നു

ദുബായ് : ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ഇഫ്താര്‍ സംഗമം ദുബായ് അല്‍ ഖലീജ് ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചു നടന്നു. ബാങ്കോട് പ്രദേശത്തെ പ്രവാസികള്‍ കുടുംബ സമേതം നോമ്പ് തുറയ്ക്ക് എത്തിച്ചേര്‍ന്നു.

എല്ലാ വ്യക്തികള്‍ക്കും അവരവരുടെ പ്രയാസങ്ങള്‍ ഉണ്ട് എന്നും സാധാരണ പ്രവാസിയായി ജീവിക്കുന്ന ഒരുപാട് പേര്‍ വളരെ വിഷമത്തിലാണെന്നും അങ്ങനെയുള്ളവരെ തിരഞ്ഞു പിടിച്ചു കണ്ടെത്തി സഹായിക്കാന്‍ ബാങ്കോട് ഗള്‍ഫ് ജമാഅത് കമ്മിറ്റിക്ക് കഴിയട്ടെ എന്നും അധ്യക്ഷ പ്രസംഗത്തില്‍ എരിയാല്‍ ശരീഫ് സൂചിപ്പിച്ചു.

ഉല്‍ഘടനം യൂനുസ് തളങ്കര നിര്‍വഹിച്ചു. ജമാഅത് പ്രസിഡന്റ് സമീര്‍ തളങ്കര സ്വാഗതം പറഞ്ഞു. സെക്രട്ടറി സാബിത് സുലൈമാന്‍ ബാങ്കോട് ഗള്‍ഫ് ജമാഅത് കമ്മിറ്റിയുടെ ഒരു വര്‍ഷത്തെ ഭാവി പദ്ധതികള്‍ അവതരിപ്പിച്ചു. മുജീബ് ബാങ്കോട്, അമീന്‍, ശരീഫ്, റൗഫ് ബാങ്കോട് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. ജമാഅത്തിന്റെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഖലീല്‍ ബാങ്കോട് നിറവേറ്റി. സഹീര്‍ ബാങ്കോട് നന്ദി പറഞ്ഞു.

KCN

more recommended stories