കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ജഹ്റ യൂണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ജഹ്റ യൂണിറ്റ് ജഹ്റയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു.യുണിറ്റ് പ്രസിഡന്റ് ജാഫര്‍ അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങ് കെ ഇ എ കേന്ദ്ര പ്രസിഡന്റ് അനില്‍ കള്ളാര്‍ ഉദ്ഘാടനം ചെയ്തു. ശിഥിലമായിക്കൊണ്ടിരിക്കുന്ന സൗഹൃദം ഊട്ടി ഉറപ്പിക്കാന്‍ ഇഫ്താര്‍ പോലുള്ള ഇത്തരം സൗഹൃദ കൂട്ടായ്മക്ക് സാധിക്കുമെന്നും, ജാതി മത വര്‍ഗ ഭേതമന്യേ അത്തരം കൂട്ടായ്മയാണ് കാസര്‍കോട് അസോസിയേഷന്‍ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി മുഹമ്മദ് കുന്ഹി സി എച് , അഡവൈസറി ബോര്‍ഡ്അംഗം ഖലീല്‍ അടൂര്‍ , ട്രഷറര്‍ മുനീര്‍ കുണിയ എന്നിവര്‍ ആശംസ അര്‍പ്പിച്ചു .കോര്‍ഡിനേറ്റര്‍ ഹമീദ് മധൂര്‍ സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു.തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ സലാം കളനാട് സദസ്സിനു റമദാന്‍ സന്ദേശം കൈമാറി, പുണ്യങ്ങളുടെ പൂക്കാലമായ ഈ മാസത്തില്‍ ഏതെല്ലാം നന്മകളാണ് തനിക്ക് ചെയ്യാന്‍ സാധിക്കുക എന്ന് വിചിന്തനം ചെയ്യാനും അത് പ്രവര്‍ത്തി പഥത്തിലേക്ക് കൊണ്ടുവരാനും നമുക്കോരോരുത്തര്‍ക്കും ശ്രമിക്കാം എന്ന് അദ്ദേഹം സദസ്സിനെ ഉണര്‍ത്തിച്ചു.മനോജ്, സുനില്‍, റിയാസ്, ആസിഫ്, ഷാഫി എന്നിവര്‍ ഇഫ്താര്‍ സംഗമത്തിനു നേതൃത്വം നല്‍കി.യുണിറ്റ് സെക്രട്ടറി ദേവദാസ് സ്വാഗതവും മിര്‍ഷാദ് പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories