യോഗാ പരിശീലനം ജൂണ്‍ 21ന്

പെരിയ: പെരിയ ഇന്ദിരാഗാന്ധി വിഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ യോഗാപരിശീലനം സംഘടിപ്പിക്കും. 21ന് വൈകിട്ട് 4.30ന് പെരിയ ഗവ.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം നടക്കും. കേന്ദ്ര സര്‍വ്വകലാശാല കായിക വിഭാഗം മേധാവിയും, ഫിസിക്കല്‍ എജ്യുക്കേഷന്‍ യോഗ ആക്ടിവിറ്റീസ് കണ്‍സള്‍ട്ടന്റുമായ പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. ദാമോദരന്‍ ശബരി, സുഗതകുമാരി, പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് നീലേശ്വരം കാവില്‍ഭവന്‍ യോഗാ നേച്ചര്‍ക്യൂര്‍ സെന്റര്‍അവതരിപ്പിക്കുന്ന ജീവനം യോഗം സംഗീതശില്‍പം നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിവസവും രാവിലെയും, വൈകിട്ടും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്ലാസ്സുകള്‍ പെരിയ ഗാന്ധി സ്മാരക വായനശാലയില്‍ നടക്കും. പങ്കെടുക്കുന്നവര്‍ 9497720486, 9400543969 എന്ന നമ്പറില്‍ ബന്ധപ്പെടണം.

KCN

more recommended stories