കരുത്ത് കൂട്ടി വില കുറച്ച് മോട്ടോ സി പ്ലസ് വിപണിയില്‍

കൊച്ചി : കൂടുതല്‍ കരുത്തുറ്റ 4000 എംഎഎച്ച് ബാറ്ററിയോടുകൂടിയ മോട്ടോ സി പ്ലസ് വിപണിയില്‍. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ ആണ് ബാറ്ററി ലൈഫ്. ആന്‍ഡ്രോയ്ഡ് ഒഎസ് 7.0 ആണ് മറ്റൊരു പ്രത്യേകത. 144.0 മി.മി ഉയരം. വീതി 72.3 മിമി. ഭാരം 162 ഗ്രാം. ഇരട്ട സിം സ്ലോട്ട്, 12.9 സെമി ഡിസ് പ്ലേ, 32 ജിബി വരെ പിന്തുണയ്ക്കുന്ന 16 ജിബി മൈക്രോ എസ് ഡി റോം സ്റ്റോറേജ് എന്നിവയെല്ലാം തികഞ്ഞ മോട്ടോ സി പ്ലസിന്റെ വില 6,999 രൂപ, ഫ് ളിപ് കാര്‍ട്ടില്‍ ലഭ്യം.

ഓട്ടോ ഫോക്കസ് ഡിജിറ്റല്‍ സൂം, എല്‍ഇഡി ഫ്‌ളാഷോടുകൂടിയതാണ് 8എംപി പിന്‍കാമറ, പേള്‍വൈറ്റ്, സ്റ്റാറി ബ്ലാക്, ഫൈന്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യം. സൗജന്യ ജിയോ പ്രൈം അംഗത്വം, ഉള്‍പ്പെടെ ഒട്ടേറെ ഓഫറുകളും ഉണ്ട്. 2599 രൂപ വിലയുള്ള മോട്ടോ പള്‍സ് ഹെഡ് സെറ്റ് 749 രൂപയ്ക്ക് ലഭിക്കും.

KCN

more recommended stories