മേര്‍വ ‘ഈദ് മീറ്റ് 2k17 ‘ ദുബൈയില്‍

ദുബൈ : സഹനതിന്റെയും ത്യാഗത്തിന്റെയും റമളാന്‍ നമ്മോട് വിട പറയാന്‍ പോകുന്നു. സമാധാനത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് വീണ്ടും ഒരു ചെറിയപെരുന്നാള്‍ നമ്മുക്കു മുന്നില്‍ സമാഗതമാവാന്‍ ഏതാനം ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രാവാസികളായവരാണ് നമ്മളിലധികവും. ജീവിതത്തിന്റെ തിരക്ക് പിടിച്ച ഈ യാത്രക്കിടയില്‍ നമ്മള്‍ മറന്നു പോകുന്ന സ്‌നേഹ ബന്ധത്തെയും സഹോദര്യത്തെയും ഊട്ടിയുറപ്പിക്കാന്‍ വേണ്ടി മേര്‍വ ഒരു സംഗമത്തിന് അവസരം ഒരുക്കുകയാണ്.

കാസര്‍കോട് റഹ്മനിയാ നഗറിന്റെ കാരുണ്യ സാമൂഹിക രംഗങ്ങളില്‍ വേറിട്ട ശബ്ദമായി മാറി കൊണ്ടിരിക്കുന്ന ‘മേര്‍വ’ ആറാമത്തെ വര്‍ഷത്തിലേക് കാലെടുത്തു വെക്കുകയാണ്. ഈ അവസരത്തില്‍ മെര്‍വയുടെ എല്ലാ മെമ്പര്‍മാര്‍ക്കും ഈദ് സന്ദേശം കൈമാറാനും പരസ്പരം മുസാഹ്ഫതു ചെയ്ത് പുണ്യം കരസ്ഥമാകാനും ‘ഈദ് മീറ്റ്’ സംഘടിപികുന്നു. പെരുന്നാള്‍ ദിവസം വൈകുനേരം 4 മണിക് ദുബായ് മംസാര്‍ പാര്‍ക്കിലാണ് പരിപാടി.

KCN

more recommended stories