സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരവും

ന്യൂഡല്‍ഹി: ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തെ ഉള്‍പ്പെടുത്തി. രാജ്യത്തെ 30 നഗരങ്ങള്‍ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ ഒന്നാമതായാണ് തിരുവനന്തപുരം ഇടം പിടിച്ചിരിക്കുന്നത്. കേന്ദ്ര നഗരവികസനമന്ത്രി എം. വെങ്കയ്യ നായിഡുവാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഛത്തീസ്ഗഡിന്റെ പുതിയ തലസ്ഥാനമായ നയാ റായ്പൂരാണ് പട്ടികയില്‍ രണ്ടാമത്. ജമ്മുകശ്മീരിന്റെ തലസ്ഥാനങ്ങളായ ജമ്മുവും ശ്രീനഗറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും മൂന്നാംഘട്ട സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരം കൂടാതെ ബംഗളൂരു, തിരുപ്പൂര്‍, തിരുനല്‍വേലി, തൂത്തുക്കുടി, തിരുച്ചിറപ്പിള്ളി, പുതുച്ചേരി, അമരാവതി (ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം), നയാ റായ്പുര്‍ (ചത്തീസ്ഗഢിന്റെ പുതിയ തലസ്ഥാനം) എന്നീ നഗരങ്ങളും അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലുണ്ട്.

KCN

more recommended stories