ധനസഹായ വിതരണം നടത്തി

കാസര്‍കോട്: മില്ലത്ത് സാന്ത്വനം, ഐ.എം.സി.സി അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായവര്‍ക്ക് ധനസഹായ വിതരണം നടത്തി. ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ഫക്രുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എന്‍.എല്‍.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഹനീഫ ഹാജി, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അഡ്വ. ഷേക് ഹനീഫ്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ഹാജി ചാല, ഉദുമ മണ്‍ഡലം പ്രസിഡന്റ് മൊയ്തു ഹദ്ധാദ്, സെക്രട്ടറി ബഷീര്‍ പാക്യാര, ശാഫി സുഹരി, യൂസഫ് ഒളയം തുടങ്ങിയവര്‍ പ്രസംഗിച്ചു.

KCN

more recommended stories