പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

ആലംപാടി: ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് (ആസ്‌ക് ആലംപാടി )ക്ലബിന്റെ കീഴില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ ദിവസത്തിന് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. ക്ലബ് പരിസരത്തു വെച്ച് നടന്ന ചടങ്ങില്‍ ആലംപാടി ഖത്തീബ് അഷ്റഫ് ജൗഹരി എരുമാട് ക്ലബ് പ്രസിഡന്റ് സലീം ആപയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ മിര്‍ഷാദ് മേനത്ത് അധ്യക്ഷത വഹിച്ചു. ആസ്‌ക് ജി.സി.സി വൈസ് പ്രസിഡണ്ട് മുസ്തഫ ഇ.എ ,ആസ്‌ക് ജി.സി.സി ജോ:സെക്രട്ടറി കാദര്‍ (കാഹു ),ബഷീര്‍ എം.എം ,നിസാര്‍ പൊയ്യയില്‍ ,കാദര്‍ ചാല്‍ക്കര ,എസ് .എ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories