വായനദിനാചരണം നടത്തി

പട്‌ള: പട്‌ള യൂത്ത് ഫോറത്തിന്റെ കീഴില്‍ വായനദിനാചരണം പട്‌ള ഗവണ്‍മെന്റ്് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു. വായനദിനത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തില്‍ ഷെഫിന്‍ മുഹമ്മദ് ഒന്നാം സ്ഥാനവും, അയ്ഷ അഫ്ര, ഫാത്തിമത്ത് ഷെദ തുടങ്ങിയവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്സ് കുമാരി റാണി, അധ്യാപകരായ പവിത്രന്‍, ഷെരീഫ്, ലക്ഷമണ്‍, യൂത്ത് ഫോറം ഭാരവാഹികളായ ജാസിര്‍, ഈസ, ലെത്തീഫ്, സബാഹ്, നിഹാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN