സിനിമയില്‍ എസ്.ഐ സാജന്‍ ജീവതത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍! സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ് ആദ്യ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്നു

സിനിമയില്‍ സാജന്‍ ജീവതത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍!………
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പോലീസുകാരായി അഭിനയിച്ച ആളുകളുടെ പ്രകടനം കാഴ്ചക്കാരെ ഏറെ ഞെട്ടിച്ച ഒന്നാണ്. സ്വാഭാവിക അഭിനയത്തിലൂടെ അവര്‍ ശെരിക്കുള്ള പൊലീസുകാരെ പോലെ തോന്നിച്ചപ്പോള്‍ സത്യകഥ എന്തെന്ന് വച്ചാല്‍ ശെരിക്കുള്ള ജീവിതത്തിലും അവര്‍ പോലീസുകാരാണ് എന്നാണ്. ദിലീഷ് പോത്തന്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ വേണ്ടി ശെരിക്കുള്ള പൊലീസുക്കാരെ ഒരു കാസ്റ്റിംഗ് കാളിലൂടെ ആണ് കണ്ടെത്തിയത്. അത് എന്തായാലും വെറുതെയായില്ല കുറച്ചു മാണിക്യങ്ങളെ ആണ് അദ്ദേഹം നമുക്ക് നല്‍കിയത്. അതില്‍ ചിലരുടെ പ്രകടനം ഒക്കെ എടുത്തു പറയേണ്ട ഒന്നാണ്. അത്തരത്തില്‍ സ്വാഭാവിക അഭിനയത്തിന്റെ അകമ്പടിയോടെയും ടൈമിംഗോടെയും പ്രേക്ഷകര്‍ നെഞ്ചേറ്റ ഒരാളാണ് ചിത്രത്തിലെ ഷേണി പോലീസ് സ്റ്റേഷനിലെ SI  സാജന്‍ ആയി തകര്‍ത്ത സിബി.കെ.തോമസ്…
ഒരു പക്കാം പോലീസ് സ്റ്റേഷന്‍ എന്നുള്ള പ്രതീതി ചിത്രത്തിലെ ഷേണി പോലീസ് സ്റ്റേഷന് ലഭിച്ചതിനു പിന്നിലെ അസംഖ്യം കാരണങ്ങളില്‍ ഒന്ന് റിയലിസ്റ്റിക് പ്രകടനത്തിലൂടെ ഒരു ടക യുടെ ഭാവങ്ങള്‍ എല്ലാം അനായാസമാക്കി ആക്കി അവതരിപിച്ച സിബിയുടെ പ്രകടനം കൂടെ കൊണ്ടാണ്. കാസര്‍ഗോഡ് ഇക ആയ സിബി ആദ്യമായാണ് ക്യാമറക്കു മുന്നില്‍ എത്തുന്നത്. ദേഷ്യപ്പെടുന്ന സീനുകളില്‍ ഒക്കെ മിതത്വം പാലിച്ചു ഗംഭീരമാക്കിയ സിബി ഒരു കൂട്ടം നല്ല കലാകാരന്മാരോടൊപ്പം നമ്മുടെ ഹൃദയത്തില്‍ പ്രവേശിക്കുകയാണ്. ഇനിയും ഒരുപാട് നല്ല റോളുകള്‍ ഇദ്ദേഹത്തെ തേടി വരട്ടെ..

KCN

more recommended stories