സ്റ്റീപ്പിള്‍ ചെയ്‌സില്‍ സുധാ സിങ്ങിനു സ്വര്‍ണം; ഇന്ത്യക്ക് ഏഴാം സ്വര്‍ണം

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയുടെ സുധാ സിങ്ങിനു സ്വര്‍ണം. ഇതോടെ മീറ്റില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി.

മൂന്നാം ദിനത്തിലെ ഇന്ത്യയുടെ മറ്റു മെഡല്‍ നേട്ടങ്ങള്‍

.ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എന്‍.വി.ഷീനയ്ക്കു വെങ്കലം (13.42 മീ)
.വനിതാ 400 മീ. ഹര്‍ഡില്‍സില്‍ ആര്‍.അനുവിനു വെള്ളി
.പുരുഷ 400 മീ. ഹര്‍ഡില്‍സില്‍ എം.പി.ജാബിറിനു വെങ്കലം
.വനിതാ 4100 മീറ്റര്‍ റിലേയില്‍ മെര്‍ലിന്‍ ജോസഫ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിനു വെങ്കലം

മന്‍പ്രീത് കൗര്‍ (ഷോട്പുട്ട്), ജി. ലക്ഷ്മണ്‍ (5000 മീറ്റര്‍), നിര്‍മല ഷിയോറാന്‍ (400 മീറ്റര്‍), മുഹമ്മദ് അനസ് (400 മീറ്റര്‍), അജയ്കുമാര്‍ സരോജ് (1500 മീറ്റര്‍), പി.യു. ചിത്ര (1500 മീറ്റര്‍), സുധാ സിങ് (സ്റ്റീപ്പിള്‍ ചേസ്) എന്നിവരാണ് ഇന്ത്യക്കായി ഇതുവരെ സ്വര്‍ണം നേടിയത്.

ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംദിനം നടന്ന പത്തു ഫൈനലുകളില്‍ നാല് എണ്ണത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.

KCN