പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബുധനാഴ്ച ബി.ജെ.പി ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി-ആര്‍.എസ്.എസ് ഓഫിസുകള്‍ക്കുനേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയും ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസില്‍നിന്ന് അറിയിച്ചു. പത്രം, പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

KCN

more recommended stories