രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍: എം.ഐ.സി ആര്‍ട്‌സ് & സയന്‍സ് കോളേജും ബ്ലഡ്ഡ് ഡൊണേഷന്‍ കേരള, കാസര്‍കോട് ചാപ്റ്ററും സംയുക്തമായി ബ്ലഡ്ഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് മികവുറ്റതായി. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കോളേജ് പ്രിന്‍സിപല്‍ ഡോ.അജയ് കുമാര്‍ നിര്‍വ്വഹിച്ചു. ആദ്യ രക്തദാനം ട്രാവല്‍സ് ആന്റ് ടൂറിസം ഡിപാര്‍ട്ട്‌മെന്റ് തലവന്‍ ബൈജു.കെ നല്‍കി തുടക്കം കുറിച്ചു.കൊളേജിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ രക്തംദാനത്തില്‍ പങ്കാളികളായി. കോളേജ് തലങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് മാതൃകയാണെന്ന് പ്രിന്‍ന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു. ക്യാമ്പിന് അല്‍താഫ് ബെണ്ടിച്ചാല്‍, മഹറൂഫ്, നവാസ് ചെര്‍ക്കള, റച്ചു, അബ്ദുല്‍ റഹ്മാന്‍ ഏ.കെ, ജുനൈദ്, ഇന്‍ശാദ്,തന്‍വീര്‍, അദ്ദു ആലമ്പാടി, സയ്യിദ് സിനാന്‍, സമദ് എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories