കൈരളി കപ്പലിന്റെ കഥ സിനിമയാകുന്നു, നായകന്‍ നിവിന്‍ പോളി

കേരളത്തിന് സ്വന്തമായൊരു കപ്പല്‍ എന്ന ചരിത്രമുഹൂര്‍ത്തത്തിന്റെ ആരവം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ മലയാളികളെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത ‘കൈരളി’ എന്ന കപ്പലിന്റെ കഥ സിനിമയാകുന്നു. മലയാളത്തില്‍ ഒട്ടേറെ മികച്ച ചിത്രങ്ങളില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള ജോമോന്‍ ടി ജോണിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘കൈരളി’ എന്ന പേരിട്ടിരിക്കുന്ന ചിത്രം. സിദ്ധാര്‍ത്ഥ ശിവ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൈരളി കപ്പല്‍ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോര്‍ത്തിണക്കിയാണ് ചിത്രം വികസിക്കുന്നത്. കേരളം, ഗോവ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ സൊമാലിയയുടെ അയല്‍രാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ കൂടി ചിത്രീകരണം നടക്കും. വര്‍ത്തമാനക്കാലവും ആയിരത്തിത്തൊള്ളായിരത്തി എഴുപത് – എണ്‍പത് കാലങ്ങളും ചിത്രത്തിന്റെ പശ്ചാത്തലമാകുന്നു. റിയല്‍ ലൈഫ് വര്‍ക്‌സും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങും.

KCN

more recommended stories