പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ പിന്തുണയ്ക്കില്ല; നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങളെന്നു കേന്ദ്രം

ദില്ലി: പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ ഒരുവിധത്തിലും പിന്തുണയ്ക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെന്നും അതിനാല്‍ ഇത്തരത്തുള്ള ആക്രമണങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഗോ സംരക്ഷകരെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഗോരക്ഷാ പ്രവര്‍ത്തകര്‍ പല സംസ്ഥാനങ്ങളിലും വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ന്യൂനപക്ഷങ്ങളേയും ദലിതരേയും കടന്നാക്രമിക്കുകയുമാണ് എന്നായിരുന്നു ഹരജിക്കാരന്റെ പരാതി.
ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ അക്രമം കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളോട് ഈ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.

KCN

more recommended stories