ശങ്കര്‍ സിങ് വഗേല രാജിവെച്ചു

ന്യൂഡല്‍ഹി: ഗുജറാത്തിലെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍ സിങ് വഗേല രാജിവെച്ചു. കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. തന്നെ 24 മണിക്കൂര്‍ മുമ്പേ പാര്‍ട്ടി പുറത്താക്കിയതായി ശങ്കര്‍ സിങ് വഗേല നേരത്തെ അറിയിച്ചിരുന്നു. 77ാമത് ജന്മദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് മറിച്ച് ചെയ്തതില്‍ പാര്‍ട്ടി നേതൃത്വം വഗോലയെ താക്കീത് ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ 57 എം.എല്‍എമാരില്‍ 49 പേര്‍ മാത്രമാണ് മീരാകുമാറിന് വോട്ട് ചെയ്തത്. കൂടാതെ വഗേലയുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

KCN

more recommended stories