മതംമാറ്റം: സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്

കൊച്ചി: ആറു മാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ആറു ദിവസത്തിനകം മതം മാറണമെന്നും അല്ലെങ്കില്‍ ടി.ജെ ജോസഫിനെ ചെയ്തതുപോലെ വലതു കാലും കൈയ്യും വെട്ടിക്കളയുമെന്നാണ് കത്തില്‍ പറയുന്നത്.

ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി ലേഖനം എഴുതിയതിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. മുസ്ലീങ്ങള്‍ക്ക് അനുകൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള ആളാണെന്നും എന്നാല്‍ അതെല്ലാം അടവുകളാണെന്നും കത്തില്‍ പറയുന്നുണ്ട്.
കോഴിക്കോട്ടെ വസതിയില്‍ തപാല്‍ മാര്‍ഗമാണ് കത്ത് ലഭിച്ചത്. രാമനുണ്ണിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

KCN

more recommended stories