കാസര്‍കോട്

ബേക്കല്‍ കോട്ടയിലും പള്ളിക്കര ബീച്ചിലും കുട്ടികളെ കാണാതായി; രക്ഷകരായി പോലീസ്

ഉദുമ: ബേക്കല്‍ കോട്ടയിലും പള്ളിക്കര ബീച്ചിലും കുട്ടികളെ കാണാതായി; രക്ഷകരായി പോലീസ്. മൂന്ന് കുട്ടികളെയാണ് തിരക്കിലകപ്പെട്ട് കാണാതെ പോയത്. ആറുവയസ്സുള്ള ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ ബേക്കല്‍ കോട്ടയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ മറന്ന് വീട്ടിലെത്തിയിരുന്നു. ടൂറിസം പോലീസിലെ സതീശന്‍ ഈ കുട്ടിയെ ബേക്കല്‍ സ്റ്റേഷനിലെത്തിക്കുകയും പിന്നീട് മാതാവെത്തി…

ലഘുലേഖ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ കുടുംബക്ഷേമ ഉപകേന്ദ്രവും മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയും ചേര്‍ന്ന് തയ്യാറാക്കിയ ബോധവല്‍ക്കരണ ലഘുലേഖ പ്രകാശനം ചെയ്തു. 'പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത' എന്നു പേരിട്ടിരിക്കുന്ന ലഘുലേഖയില്‍ വിവിധ തരം പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള വിവരങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധ…

അന്ത്യോദയ എക്‌സ്പ്രസ്: കാസര്‍കോടിനൊരിടം എംപിക്ക് നിവേദനം നല്‍കി

കാസര്‍കോട്: പുതുതായി ആരംഭിച്ച മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിനു കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കാസര്‍കോടിനൊരിടം ജനകീയ കൂട്ടായ്മ ജില്ലയിലെത്തിയ രാജ്യസഭാ എംപി വി.മുരളീധരന് നിവേദനം നല്‍കി. എല്ലാ ജില്ലാ കേന്ദ്ര സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കേണ്ടതാണെന്നും ഇവിടെ സ്റ്റോപ്പ് അനുവദിക്കാതിരിക്കാനുള്ള തടസ്സം എന്താണെന്നു മനസ്സിലാകുന്നില്ലന്നും അദ്ദേഹം…

പ്രാധാന വാർത്തകൾ

അണങ്കൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ചു- നിയന്ത്രണം വിട്ട ലോറി ഓട്ടോയിലും കണ്ടെയ്നര്‍ ലോറിയിലും ഇടിച്ചു മറിഞ്ഞു; രണ്ടു പേര്‍ക്ക് ഗുരുതരം

കാസര്‍കോട് : അണങ്കൂരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിപോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ലോറി ഓട്ടോയിലും കണ്ടെയ്നര്‍ ലോറിയിലും ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

വടക്കന്‍ കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍; ഒന്‍പതു വയസുകാരി മരിച്ചു പതിനൊന്നുപേരെ കാണാതായി

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കോഴിക്കോട് ജില്ലയിലെ പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടില്‍ ഒരാള്‍…

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; യു.ഡി.എഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി

കോഴിക്കോട്:  രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യു.ഡി.എഫില്‍. യു.ഡി.എഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി . അടുത്ത യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ. മുരളീധരന്‍ അറിയിച്ചു.…

Obituary

എ.കെ. അബ്ദുല്ല ഹാജി നിര്യാതനായി

കാസര്‍കോട്: കാസര്‍കോടിലെ ആദ്യകാല വ്യാപാരിയും എ.കെ. എന്റര്‍പ്രൈസസിന്റെ ഉടമയുമായ എ.കെ. അബ്ദുല്ല ഹാജി നിര്യാതനായി. ഖബറടക്കം രാത്രി 10:00 മണിക്ക്.

സുനന്ദന്‍ മണിയാണി നിര്യാതനായി

മുളിയാര്‍ : മല്ലം മുണ്ടപ്പള്ളത്തെ സുനന്ദന്‍ മണിയാണി (75) മംഗലാപുത്ത് ആശുപത്രിയില്‍ നിര്യാതനായി. പരേതരായ കുഞ്ഞികൃഷ്ണന്‍, മുത്തക്ക എന്നിവരുടെ മകനാണ്. സരോജിനിയാണ് ഭാര്യ. രാധാകൃഷ്ണന്‍, രമേശന്‍, അജിത്, പ്രവീണ്‍, നവീന്‍ മക്കളാണ്.…

Entertainment News

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലിനെ ഐക്യകണ്ഠേന തിരഞ്ഞെടുക്കും

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് പടിയിറങ്ങുകയാണ്. ജൂണ്‍ അവസാന വാരത്തോടെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരവാഹിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തെ…

ഫേസ്ബുക്കില്‍ കാലയുടെ ലൈവ് സ്ട്രീമിംഗ്! സിംഗപ്പൂരില്‍ ഒരാള്‍ പിടിയില്‍!!

രജനികാന്ത് ചിത്രം കാല ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചയാളെ പിടികൂടിയതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഇന്നലെ നടന്ന സിംഗപ്പൂര്‍ പ്രദര്‍ശനത്തിനിടെ ലൈവ് സ്ട്രീമിംഗ് നടത്തിയതിനാണ്…

‘കാല’യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രിംകോടതി

ദില്ലി: രജനികാന്ത് ചിത്രമായ 'കാല'യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രിംകോടതി. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ് രാജശേഖരനാണ് കോടതിയെ സമീപിച്ചത്.…

Gulf News

ബല്ലാ കടപ്പുറം യു എ ഇ ഈദുല്‍ ഫിത്ര്‍ സ്‌നേഹ സംഗമം നവ്യാനുഭവമായി

അബൂദാബി : ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് അബൂദാബി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പെരുന്നാള്‍…

ശറഫിയ കെ എം സി സിയുടെ സ്‌നേഹ സ്പര്‍ശം 2018 റംസാന്‍ റിലീഫ് സംഘടിപ്പിച്ചു

ജിദ്ദ : ജിദ്ദ ശറഫിയ കെ എം സി സിയുടെ ആഭിമുഖ്യത്തിലുളള റംസാന്‍ റിലീഫിന്റെ ഭാഗമായുളള 'സ്‌നേഹസ്പര്‍ശം 2018' വിവിധ…

സൗദില്‍ അടുത്ത മൂന്ന് മാസത്തേക്ക് ഉച്ചവിശ്രമ നിയമം നിലവില്‍ വന്നു

റിയാദ്: ചൂട് കനത്തതോടെ സൗദില്‍ ഉച്ചവിശ്രമ നിയമം നിലവില്‍ വന്നു. കഴിഞ്ഞ ദിവസം മുതലാണ് നിയമം നിലവില്‍ വന്നത്. അടുത്ത…

സംസ്ഥാനം

റവന്യൂ മന്ത്രി പൂര്‍ണ പരാജയം; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: പി.വി.അന്‍വറിന്റെ പാര്‍ക്കിന് സമീപം ഉരുള്‍പൊട്ടലുണ്ടായ സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അന്‍വറിന്റെ പാര്‍ക്കിനെ കുറിച്ച് റവന്യൂ മന്ത്രി ഒന്നും മിണ്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

വീട്ടുപണിക്ക് പോകരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്റെ നിര്‍ദേശം. ഉന്നതോദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്ബ് ഫോളോവേഴ്സിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായുള്ള കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ്…

കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. പത്തനംതിട്ടയില്‍ ഏനാത്ത് ജംങ്ഷനില്‍ ടിപ്പര്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ച് പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില…

ലോകം / World

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഗര്‍ഭിണി പശുവിന് വധശിക്ഷ വിധിച്ചു

ലണ്ടന്‍: സെര്‍ബിയയില്‍ നിന്നും അനധികൃതമായി ബള്‍ഗേറിയയിലേക്ക് ' നുഴഞ്ഞ് കയറിയ' പെങ്ക എന്ന പശുവിന് ബര്‍ഗേറിയ വധശിക്ഷ വിധിച്ചു. എന്നാല്‍ ഗര്‍ഭിണിയായ പശുവിനെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍…

കായികം / Sports

അഫ്ഗാന്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ്; ശിഖര്‍ ധവാന്‍ സെഞ്ചുറി

അരങ്ങേറ്റക്കാരായ അഫ്ഗാനിസ്ഥാന്റെ പേരുകേട്ട സ്പിന്നര്‍മാര്‍ക്കും ടെസ്റ്റ് ക്രിക്കറ്റിന്റെ ചൂടറിഞ്ഞു. ശിഖര്‍ ധവാന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി ശതകം…

വാണിജ്യം / Business

ബാങ്ക് നിരക്കുകള്‍ റിസര്‍വ് ബാങ്ക് ഉയര്‍ത്തി, ഭവന, വാഹന പലിശകള്‍ ഉയരും

മുംബയ്: റിസര്‍വ്ബാങ്ക് റിപ്പോ,റിവേഴ്‌സ് റിപ്പോ 0.25 ശതമാനം ഉയര്‍ത്തി. ഇതോടെ ഭവന, വാഹന പലിശകള്‍ ഉയരും.

സാംസ്കാരികം

കേരള തീരത്ത് 2.5 -3 മീറ്റര്‍ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത

കേരള തീരത്തു 2.5 -3 മീറ്റര്‍ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് . കൂറ്റന്‍ തിരമാലകള്‍ (കൊല്ലം, ആലപ്പുഴ , കൊച്ചി, പൊന്നാനി,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്)എന്ന് ഈ…