20
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്. പവന്‍ ഇന്നലെ 1320 രൂപ കൂടിയിരുന്നു. ഇന്ന് 680 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണവില വീണ്ടും 58000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്.
അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വര്‍ണ്ണവിലയില്‍ ഇന്നലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് ഫെഡറല്‍ റിസര്‍വിന്റെ നയങ്ങള്‍ പുറത്തുവന്നതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7285 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6000 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു, ഒരു രൂപ വര്‍ധിച്ച് വീണ്ടും 100 ലേക്കെത്തി.