സന്ധ്യയായാല്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകളുടെ കുറവ് മൂലം യാത്രാദുരിതം നേരിടുന്നതിനിടയില്‍ ഏഴുമണിക്ക് തന്നെ സര്‍വീസ് അവസാനിപ്പിച്ച് കര്‍ണാടക എസ് ആര്‍ടിസിബസ്സുകള്‍.
സന്ധ്യയായാൽ കാസർഗോഡ് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകളുടെ കുറവ് മൂലം യാത്രാദുരിതം നേരിടുന്നതിനിടയിൽ ഏഴുമണിക്ക് തന്നെ സർവീസ് അവസാനിപ്പിച്ച് കർണാടക കെഎസ്ആർടിസി ബസ്സുകൾ.
കാസറഗോഡ്. സന്ധ്യയായാൽ കാസർഗോഡിൽ നിന്ന് ദേശീയപാതയിലൂടെയുള്ള കെഎസ്ആർടിസി ബസുകളുടെ കുറവ് വലിയതോതിൽ യാത്രാ ദുരിതം നേരിടുന്നതിനിടെ കർണാടക കെഎസ്ആർടിസി ബസുകൾ സന്ധ്യാനേരം7:00 മണിക്ക് തന്നെ മംഗലാപുരം- കാസർഗോഡ് സർവീസുകൾ അവസാനിപ്പിക്കുന്നത് യാത്രക്കാർക്ക് ഇരട്ട പ്രഹരമാവുന്നു.
കോവിഡ് മഹാമാരിക്ക് മുമ്പ് രാത്രി 9 മണിവരെ സമയക്രമം പാലിച്ച് കെഎസ്ആർടിസി ബസ്സുകൾ നേരാംവണ്ണം ദേശീയപാതയിൽ സർവീസ് നടത്തിയിരുന്നു. കോവിഡാനന്തരം വെട്ടിച്ചുരുക്കിയ ബസുകൾ പുന:സ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടുമില്ല. നിയമസഭയിൽ പോലും ഇത് ചർച്ച ചെയ്ത വിഷയവുമാണ്. ബസ്സുകളുടെ കുറവ് കാരണം കാസർഗോഡ് 7 മണി കഴിഞ്ഞാൽ തന്നെ ഇരുട്ടിലാകും, കടകൾ അടഞ്ഞു കിടക്കും,പരിഹാര നിർദ്ദേശങ്ങളൊക്കെ അധികൃതർ ചെവി കൊള്ളുന്നുമില്ല.
കാസറഗോഡ് നഗരസഭ ടൗണിന് വെളിച്ചമേകാൻ ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിട്ടുവെങ്കിലും വെളിച്ചം കാണണമെങ്കിൽ രാത്രി വൈകിയും കാസർകോട് നിന്ന് ദേശീയപാതയിലൂടെ ബസ്സുകൾ ഓടണം. എങ്കിലേ വെളിച്ചം കാണാൻ ടൗണിലേക്ക് ജനങ്ങൾ എത്തുകയുള്ളൂ “പാ ങ്ങുള്ള ബജാറിനും, ചേലുള്ള ബജാറിനും” ഇത് അനിവാര്യ വുമാണ്.
ജില്ലയിലെ ടൂറിസം ഹബ്ബായ ബേക്കൽ കോട്ട രാത്രി 9 മണിവരെ തുറക്കണമെന്നാണ് ജനപ്രതിനിധികളും, ടൂറിസം അധികൃതരും പറയുന്നത്. ബസ് സർവീസില്ലാതെ തുറന്നിട്ട് എന്ത് കാര്യമെന്ന് നാട്ടുകാരും ചോദിക്കുന്നുമുണ്ട്.വികസനം ആഗ്രഹിക്കുന്നവർ ഇതിനൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഫോട്ടോ: സന്ധ്യാനേരം 7:00 മണിക്ക് സർവീസ് അവസാനിപ്പിച്ച് ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്ന കർണാടക കെഎസ്ആർടിസി ബസുകൾ.