Home Kasaragod ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

by KCN CHANNEL
0 comment

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്
‘അതിരുകളില്ലാത്ത സമാധാനം’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ‘അതിരുകളില്ലാത്ത സമാധാനം’ എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ഗോവിന്ദന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെയര്‍മാന്‍ അഷ്‌റഫ് എം ബി മൂസ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് റീജ്യണല്‍ ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ പി എം, ഹെഡ്മാസ്റ്റര്‍ അസീസ്, നൗഷാദ് സിഎം, മുനീര്‍ എം, അന്‍വര്‍ ഹസ്സന്‍, ഹാറൂണ്‍ ചിത്താരി, മുഹമ്മദലി ലണ്ടന്‍, അഷറഫ് കൊളവയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടര്‍ എം ബി ഹനീഫ് സ്വാഗതവും ഷൗക്കത്ത് എ കെ നന്ദിയും പറഞ്ഞു.

You may also like

Leave a Comment