Home Kasaragod കൊല്ലത്ത് ഇന്നുമുതല്‍ ആദ്യ 24×7 ഓണ്‍ലൈന്‍കോടതി

കൊല്ലത്ത് ഇന്നുമുതല്‍ ആദ്യ 24×7 ഓണ്‍ലൈന്‍കോടതി

by KCN CHANNEL
0 comment

കൊല്ലം രാജ്യത്തെ ആദ്യത്തെ 24×7 ഓൺലൈൻ കോടതി കാടതി ബുധനാഴ്ച കൊ ല്ലത്ത് പ്രവർത്തനം തുടങ്ങും. മൂന്ന് ജു ഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോട തിയിലും നെഗോഷ്യബിൾ ഇൻസ്ട്രു മെന്റ് നിയമപ്രകാരം ഫയൽ ചെയ്യേ ണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക.

ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാ രുമാണുണ്ടാകുക. കേസുകൾ കടലാ സിൽ ഫയൽ ചെയ്യുന്ന രീതി ഇവിടെയി ല്ല. വെബ്സൈറ്റിലൂടെ നിശ്ചിത ഫോറം ഓൺലൈനായി സമർപ്പിച്ചാണ് ഫയൽ ചെയ്യേണ്ടത്. 24 മണിക്കൂറും ഫയൽ ചെയ്യാനാകും. എവിടെയിരുന്നും ഏതു

സമയത്തും കോടതിസംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാം. കക്ഷികളോ അഭിഭാഷകരോ കോടതിയിൽ ഹാജരാകേണ്ടതില്ല. വാദവും വിചാരണയും കേസിൻ്റെ എല്ലാ നടപ ടിക്രമങ്ങളും ഓൺലൈനായിത്തന്നെ.

പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് ഓൺ ലൈനായി അയയ്ക്കും. പ്രതിക്കും ജാമ്യ ക്കാർക്കും ജാമ്യാപേക്ഷ ഓൺലൈ നായി ഫയൽ ചെയ്ത് ജാമ്യമെടുക്കാനാ കും. രേഖകൾ അപ്ലോഡ് ചെയ്താൽ മതി. കോടതിയിൽ അടയ്ക്കേണ്ട ഫീസ് ഇ-പേമെന്റ് വഴി അടയ്ക്കാം. കക്ഷികൾ ക്കും അഭിഭാഷകർക്കും നേരിട്ട് കോടതി നടപടികളിൽ പങ്കെടുക്കാം. കേസിന്റെ നടപടികൾ ആർക്കും പരിശോധിക്കാ നും സംവിധാനമൊരുക്കിയിട്ടുണ്ട്.

You may also like

Leave a Comment