കൊച്ചി: വയനാടിനുള്ള കേന്ദ്രസഹായത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 2,219 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ (എന്‍ഡിആര്‍എഫ്) നിന്നും 153.4 കോടി രൂപ നല്‍കാന്‍ ഉന്നതാധികാര സമിതി അംഗീകാരം നല്‍കി. ദുരന്ത മേഖലയിലെ അടിയന്തര ദുതിരാതശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. നവംബര്‍ 16 നാണ് ചേര്‍ന്ന യോഗമാണ് തീരുമാമെടുത്തത്.
വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്ത് സഹായം നല്‍കുമെന്നറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നടപടികള്‍ തുടരുകയാണെന്നായിരുന്നു ഇക്കാര്യത്തിലുളള കേന്ദ്ര മറുപടി. വയനാടിന് മാത്രമായി പ്രത്യേക കേന്ദ്ര സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ട് പോകാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തിരുന്നു.