Home National മഹാ കുംഭമേള 2025; തിരക്കില്‍പ്പെട്ട് കാണാതായവരെ കണ്ടെത്താന്‍ എഐ ക്യാമറകള്‍, സഹായത്തിന് സോഷ്യല്‍ മീഡിയ

മഹാ കുംഭമേള 2025; തിരക്കില്‍പ്പെട്ട് കാണാതായവരെ കണ്ടെത്താന്‍ എഐ ക്യാമറകള്‍, സഹായത്തിന് സോഷ്യല്‍ മീഡിയ

by KCN CHANNEL
0 comment


മഹാ കുംഭമേളയില്‍ ഇത്തവണ 45 കോടി ആളുകള്‍ പങ്കെടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ലഖ്‌നൗ: മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവരെ നിരീക്ഷിക്കാനായി എഐ ക്യാമറകള്‍ സജ്ജീകരിക്കാന്‍ യുപി സര്‍ക്കാര്‍. കുംഭമേളയ്ക്ക് എത്തിയവരില്‍ ആരെയെങ്കിലും കാണാതായാല്‍ അവരെ കണ്ടെത്തുന്നതിന് എഐ ക്യാമറകളുടെയും ഒപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, എക്‌സ് എന്നിവയുടെയും സേവനം ഉറപ്പാക്കും. മഹാ കുംഭമേള 24 മണിക്കൂറും നിരീക്ഷിക്കാന്‍ 328 എഐ ക്യാമറകളാണ് സജ്ജീകരിക്കുന്നത്. നാല് പ്രധാന സ്ഥലങ്ങളില്‍ നടത്തിയ എഐ ക്യാമറകളുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡിസംബര്‍ 1 മുതല്‍ ഇവ പ്രവര്‍ത്തന സജ്ജമാകും.

കൂട്ടത്തില്‍ നിന്ന് വേര്‍പിരിഞ്ഞ വ്യക്തികളെ വേഗത്തില്‍ കണ്ടെത്തി ഉറ്റവരുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനായുള്ള ഡിജിറ്റല്‍ ‘ഖോയ പായ കേന്ദ്രം’ ഡിസംബര്‍ 1 മുതല്‍ സജീവമാകും. കാണാതായ ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ ഇവിടെ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യും. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, എഐ ക്യാമറകള്‍ ആ വ്യക്തിയെ തിരയാന്‍ തുടങ്ങും. കൂടാതെ, കാണാതായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക്, എക്‌സ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിടും. ഇത് അവരെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കാണാതായ വ്യക്തികളെ തിരിച്ചറിയാന്‍ ഫേസ് റെക്ക?ഗ്‌നിഷന്‍ ടെക്‌നോളജി ഉപയോ?ഗിക്കും. ഈ നൂതന സാങ്കേതിക വിദ്യ ഉപയോ?ഗിച്ച് കുംഭമേളയില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും കാണാതായ വ്യക്തിയെ കണ്ടെത്തുകയും ചെയ്യും.

കാണാതായ വ്യക്തികളെ കണ്ടെത്തിയാല്‍ അവരെ സുരക്ഷിതമായ കേന്ദ്രത്തിലേയ്ക്ക് മാറ്റും. ബന്ധം വ്യക്തമാക്കുന്ന തെളിവുകളില്ലാതെ ഇത്തരത്തില്‍ കാണാതായവരെ ആര്‍ക്കും സുരക്ഷിത കേന്ദ്രത്തില്‍ നിന്ന് കൊണ്ടുപോകാന്‍ കഴിയില്ല. കുംഭമേളയില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിന് സുരക്ഷിതവും കാര്യക്ഷമവുമായ ഒരു മാര്‍ഗം പ്രദാനം ചെയ്യുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. മഹാ കുംഭമേളയില്‍ ഇത്തവണ 45 കോടി ആളുകള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.5

You may also like

Leave a Comment