Home Gulf ലോഗോ പ്രകാശനം ചെയ്തു.

ലോഗോ പ്രകാശനം ചെയ്തു.

by KCN CHANNEL
0 comment

പത്തര മാറ്റിൽ പത്താം വർഷത്തിലേക്ക് വാർഷികാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.

അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികാഘോഷം പത്തര മാറ്റിൽ പത്താം വർഷത്തിലേക്ക് എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ദുബൈ സൈഫ് ലൈൻ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ ഡോ:അബൂബക്കർ കുറ്റിക്കോൽ നിർവഹിച്ചു,മുഖ്യ അതിഥിയായി യുവവ്യവസായി ആസിഫ് മേൽപറമ്പ്,അസീസ് കമാലിയ,ഹനീഫ് കറാമ തുടങ്ങിയ പ്രമുഖരും,
അബുദാബി കാസ്രോട്ടാർ കൂട്ടായ്മ ബോർഡ്,
എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
കൂട്ടായ്മയുടെ പത്താം വാർഷികാഘോഷതോടനുബന്ധിച്ച് 2024 ഡിസംബർ 22 ന് അബൂദാബി സായിദ് സ്പോർട്സ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മാച്ചും,ജനുവരി 11ന് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ടെലിവിഷൻ റിയാലിറ്റി ഷോ ഇന്ത്യൻ ഐഡൽ വിജയി യുംന അജിന്റെ കലാപരിപാടിയും, ഫെബ്രുവരി 15ന് അബുദാബി അൽ ദഫ്‌റ മൈതാനത്ത് സോക്കർ ഫെസ്റ്റും സംഘടിപ്പിക്കും.

You may also like

Leave a Comment