26
ദില്ലി: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ എന്‍ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബി ജെ പി സഖ്യം കുതിക്കുകയാണ്. മഹാരാഷ്ട്രയില്‍ മഹാ വിജയം നേടുമെന്ന സൂചനകളാണ് രണ്ടാം മണിക്കൂറില്‍ പുറത്തുവരുന്നത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 200 സീറ്റും കടന്നാണ് ബി ജെ പി സഖ്യം അധികാരത്തിലേക്ക് കുതിക്കുന്നത്. മഹാ വികാസ് അഖാഡിയാകട്ടെ 70 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.