Home National ‘വികസനവും സദ്ഭരണവും വിജയിച്ചു’; മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

‘വികസനവും സദ്ഭരണവും വിജയിച്ചു’; മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

by KCN CHANNEL
0 comment

മഹാരാഷ്ട്രയുടെ പുരോഗതിക്കായി സഖ്യം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കി.

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും സദ്ഭരണവും വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിഎയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നല്‍കിയതിന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

എന്‍ഡിഎയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നല്‍കിയതിന് മഹാരാഷ്ട്രയിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഹൃദയംഗമമായ നന്ദി. ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തതാണ്.

അതേസമയം, മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍ വമ്പന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വെറും എട്ട് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യം അധികാരം നിലനിര്‍ത്തിയിരിക്കുന്നത്. ഒടുവില്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ 288 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 220-ലധികം സീറ്റുകളിലും മഹായുതി സഖ്യം മുന്നേറുകയാണ്. ഉദ്ധവ് വിഭാ?ഗം ശിവസേനയുടെയും എന്‍സിപി (ശരദ് പവാര്‍), കോണ്‍?ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഉള്‍പ്പെടെ സമസ്ത മേഖലയിലും ബിജെപി സഖ്യം കടന്നുകയറുന്ന കാഴ്ചയാണ് കാണാനായത്.

You may also like

Leave a Comment