Home Sports മഹാരാഷ്ട്രക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

മഹാരാഷ്ട്രക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

by KCN CHANNEL
0 comment

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച സ്‌കോര്‍. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. രോഹന്‍ കുന്നുമ്മല്‍ (45), മുഹമ്മദ് അസറുദ്ദീന്‍ (40), സച്ചിന്‍ ബേബി (പുറത്താവാതെ 40) എന്നിവരുടെ ഇന്നിംഗ്സുകളാണ് കേരളത്തിന് ഗുണം ചെയ്തത്. ഗ്രൂപ്പ് ഇയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. കേരളം മുംബൈക്കും പിറകില്‍ മൂന്നാമതാണ്. റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് കേരളം പിറകിലായത്.

ഭേദപ്പെട്ട തുടക്കമായിരുന്നു കേരളത്തില്‍ ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (19) – രോഹന്‍ സഖ്യം 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ സഞ്ജുവിനെ, അര്‍ഷിന്‍ കുല്‍ക്കര്‍ണി പുറത്താക്കി. തുടര്‍ന്നെത്തിയ വിഷ്ണു വിനോദിനും (9) തിളങ്ങാനായില്ല. സല്‍മാന്‍ നിസാറും (1) വന്നത് പോലെ മടങ്ങിയതോടെ കേരളം മൂന്നിന് 55 എന്ന നിലയിലായി. പിന്നീട് രോഹന്‍ – അസറുദ്ദീന്‍ സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. രോഹന്‍ മടങ്ങിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. 24 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോന്റെ ഇന്നിംഗ്സ്.

രോഹന്‍ മടങ്ങിയെങ്കിലും സച്ചിനൊപ്പം ചേര്‍ന്ന അസറുദ്ദീന്‍ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 48 റണ്‍സാണ് ചേര്‍ത്തത്. 29 പന്തുകള്‍ നേരിട്ട അസറുദ്ദീന്‍ രണ്ട് സിക്സും മൂന്ന് ഫോറും നേടി. അസര്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ അബ്ദുള്‍ ബാസിത് (14 പന്തില്‍ 24) സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. അവസാന ഓവറിലാണ് ബാസിത് മടങ്ങുന്നത്. അതേ ഓവറില്‍ വനോദ് കുമാറും (0) പുറത്തായി. അഖില്‍ സ്‌കറിയ (4), സച്ചിന്‍ ബേബിക്കൊപ്പം (40) പുറത്താവാതെ നിന്നു. 25 പന്തുകള്‍ നേരിട്ട സച്ചിന്‍ രണ്ട് സിക്സും മൂന്ന് ഫോറും നേടിയിരുന്നു.

You may also like

Leave a Comment