28
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ
ക്രിക്കറ്റ് മത്സരത്തില്‍ ബാച്ചിലേര്‍സ് പുത്തൂര്‍ ജേതാക്കളായി. കമ്പാര്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫൈനലില്‍ ഗസ്സാം ചൗക്കിയയാണ് പരാജയപ്പെടുത്തിയത്.കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് മെമ്പര്‍ നൗഫല്‍ പുത്തൂര്‍ ട്രോഫികള്‍ സമ്മാനിച്ചു. ഷുക്കൂര്‍ കുന്നില്‍ അധ്യക്ഷത ജയിച്ചു.മാഹിന്‍ കുന്നില്‍, കെ ബി അഷ്‌റഫ്, ഇ കെ സിദ്ധീക്ക്, പി എച്ച് അഫ്‌റാസ്, സിദ്ധീക്ക് ചിമ്മു, കെ വൈ സി, ബാച്ചിലേര്‍സ്, ഗസ്സാം ചൗക്കി ടീമംഗങ്ങള്‍സംബന്ധിച്ചു.