ഓട്ടോയില്‍ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി; രണ്ടുപേര്‍ക്ക് പരിക്കേ്, ഡ്രൈവറായ കെഎസ്ഇബി സബ് എഞ്ചിനീയര്‍ കസ്റ്റഡിയില്‍
മാതമംഗലം: മാതമംഗലം ബസാറില്‍ കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കെഎസ്ഇബി സബ് എഞ്ചിനീയറായ കുറ്റൂര്‍ നെല്യാട് സ്വദേശി പ്രദീപന്‍ ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും ബൈക്കിലും ഇടിച്ചത്. അപകടത്തില്‍ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞിരങ്ങാട് സ്വദേശി രമേശന്‍ (48) പാണപ്പുഴ കച്ചേരിക്കടവ് ആഭി (11) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 9:20 ഓടെയാണ് അപകടം. കാറിടിച്ചിട്ടും നിര്‍ത്താനോ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനോ തയ്യാറാകാത്ത കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ആരോപിച്ചു. ഇയാളെ രാത്രി തന്നെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രമേശന്‍ പരിയാരം മെഡിക്കല്‍ കോളേജിലും അഭി കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലുമായി ചികിത്സയിലാണ്
മാതമംഗലം ബസാറില്‍ കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ഡ്രൈവറായ കെഎസ്ഇബി സബ് എഞ്ചിനീയര്‍ കസ്റ്റഡിയില്‍