19
ദുബായ് : ആസ്‌ക് ആലംപാടി ജിസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആസ്‌ക് ജിസിസി പ്രീമിയര്‍ ലീഗും, ജിസിസി ഗെറ്റ് ടു ഗെദറും നാളെ (30/11/2024) ദുബായ് വുഡ്‌ലം പാര്‍ക്ക് ഗ്രൗണ്ടില്‍ വെച്ച് നടക്കും. രാത്രി 11 മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ മികച്ച ആറ് ടീമുകള്‍ മാറ്റുറക്കും.
ബുറാഖ, വാള്‍ട്ടണ്‍ ഖത്തര്‍, പോളിറ്റ്, വായിസ്, എന്‍ എസ് എഫ്, ആസ്‌ക് ആര്‍ എന്നീ ടീമുകളാണ് അണിനിരക്കുന്നത്.
കളിക്ക് മുന്നോടിയായി നടന്ന ബ്രോഷര്‍ പ്രകാശനം ജിസിസി സെക്രട്ടറി യാസീന്റെ സാനിധ്യത്തില്‍, ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ സാബിര്‍ വെല്‍ക്കം,ഷംസി വെല്‍ക്കം, ജിസിസി മുന്‍ പ്രസിഡന്റ് ഇബ്രാഹിം മിഹ്‌റാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.