13
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 560 രൂപയോളമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 57000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,280 രൂപയാണ്.
കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7160 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5915 രൂപയാണ്. വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഒരു രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 97 രൂപയാണ്.