26
ആലപ്പുഴ: മുതിര്‍ന്ന നേതാവ് ജി. സുധാകരനെ ഒഴിവാക്കി അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ സമ്മേളനം. പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ന് നടക്കുന്ന സമ്മേളനത്തിലേക്ക് അദ്ദേഹത്തിന് ക്ഷണമില്ല ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലും ജി. സുധാകരന് ക്ഷണം ലഭിച്ചിരുന്നില്ല.
സുധാകരന്റെ വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ മാത്രം മാറിയാണ് സമ്മേളന വേദി. സമ്മേളന ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ തന്നെയുണ്ട്. എന്നിട്ടും അദ്ദേഹത്തെ ക്ഷണിക്കാത്തത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി. സുധാകരന്‍. സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തില്‍ സിപിഎമ്മില്‍ അദ്ദേഹം അപ്രഖ്യാപിത വിലക്ക് നേരിടുന്നുവെന്നകാര്യം വ്യക്തമാണ്.