വളര്‍ന്നുവരുന്ന കായിക പ്രതിഭകള്‍ക്ക് മഞ്ചേശ്വരത്ത് പരിശീലനത്തിനായി സര്‍ക്കാര്‍തലത്തില്‍ പദ്ധതികള്‍ക്ക് ശ്രമം നടത്തും:എകെഎം അഷ്‌റഫ് എംഎല്‍എ.
കൊച്ചിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ സബ്ജൂനിയര്‍ വിഭാഗം 100 മീറ്റര്‍ റേസില്‍ സ്വര്‍ണം നേടിയ കാസര്‍ഗോഡ് ജില്ലയുടെ അഭിമാന താരം നിയാസ് അഹമ്മദിനും,സബ് ജൂനിയര്‍ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇശല്‍ ഗ്രാമത്തിലെ കൊച്ചു ഓട്ടക്കാരി ആയിഷത്ത് വഫയ്ക്കും മൊഗ്രാല്‍ ദേശീയ വേദിയൊരുക്കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പ്രസിഡണ്ട് ടികെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എംഎ മൂസ സ്വാഗതം പറഞ്ഞു.എം മാഹിന്‍ മാസ്റ്റര്‍,എംഎ ഹമീദ് സ്പിക്ക്,സെഡ് എ മൊഗ്രാല്‍,സിഎം ഹംസ,ഹമീദ് പെര്‍വാഡ്,എംഎ അബ്ദുല്‍ റഹ്‌മാന്‍ സൂര്‍ത്തിമുല്ല,എഎം സിദ്ധീഖ് റഹ്‌മാന്‍, റിയാസ് കരീം,ടികെ ജാഫര്‍,എംപി അബ്ദുല്‍ ഖാദര്‍, ഹമീദ് അംഗടിമുഗര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ദേശീയവേദി ഭാരവാഹികളായ എംജിഎ റഹ്‌മാന്‍, മുഹമ്മദ് അബ്‌ക്കോ,
ബിഎ മുഹമ്മദ് കുഞ്ഞി,അഷ്റഫ് സാഹിബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.എ അബൂബക്കര്‍ സിദ്ദീഖ്, എം.എം റഹ്‌മാന്‍,കാദര്‍ മൊഗ്രാല്‍,കെപി മുഹമ്മദ് സ്മാര്‍ട്ട്,എം എസ് മുഹമ്മദ് കുഞ്ഞി,അബ്ദുല്ല കുഞ്ഞി നട്പ്പളം,ബികെ അന്‍വര്‍ കൊപ്പളം, ഹാരിസ് ബഗ്ദാദ്, ലത്തീഫ് കോട്ട,യു.എം ഇര്‍ഫാന്‍,വിശ്വനാഥന്‍ ബണ്ണാത്തംകടവ്, ദേശീയവേദി ഗള്‍ഫ് പ്രതിനിധികളായ അബ്ബാസ് അറബി നാങ്കി,ഇബ്രാഹിം നാങ്കി എന്നവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.ട്രഷറര്‍ പിഎം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
ഫോട്ടോ: ജില്ലയില്‍ നിന്നുള്ള സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് പ്രതിഭകള്‍ക്ക് മൊഗ്രാല്‍ ദേശീയ വേദിയൊരുക്കിയ അനുമോദന ചടങ്ങ് എ കെഎം അഷ്‌റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ:കായിക പ്രതിഭകളായ നിയാസ് അഹ്‌മദിനും, ആയിഷത്ത് വഫയ് ക്കുമുള്ള മൊഗ്രാല്‍ ദേശീയവേദിയുടെ ഉപഹാരം എകെഎം അഷ്‌റഫ് എംഎല്‍എ വിതരണം ചെയ്യുന്നു.