47
കാസര്‍ഗോഡ് : കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1991 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ സംഗമം ഡിസംബര്‍ 21 ന് കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
പരിപാടിയുടെ ബ്രൗഷര്‍ കാസര്‍കോട്് എ.ഡി.എം അഖില്‍ പി പ്രകാശനം ചെയ്തു.
1991 എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥിയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷറഫ് കര്‍ള, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മഹാത്മാ കോളജ് മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് പ്രിന്‍സിപ്പാള്‍ കെ എം എ സത്താര്‍, കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കാസറഗോഡ് ജില്ല പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ ഉളുവാര്‍, പ്രവാസി വ്യാപാരി ബി എം അബൂബക്കര്‍ സിദ്ദീഖ് ബംബ്രാണ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.