by KCN CHANNEL
0 comment

യു.എ.ഇ തുരുത്തി മീറ്റ് & ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 2k24 സീസണ്‍-1 നിസാര്‍ തളങ്കര ചടങ്ങില്‍ പ്രവാസികളെ ആദരിച്ചു.

ദുബായ്:ഡിസംബര്‍ 14ന് സ്‌പോര്‍ട്‌സ് ബേ അബു ഹൈല്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന യു.എ.ഇ തുരുത്തി മീറ്റ് & ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 2k24 സീസണ്‍-1 ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര
ചടങ്ങില്‍ പ്രവാസ ലോകത്ത് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും,നീണ്ട കാല പ്രവാസികളേയും ആദരിച്ചു.
സുലൈമാന്‍ ബി.എസ്,മഹ്‌മൂദ് ടി.കെ,ശാക്കിര്‍ കെ.കെ.പി,
ഹനീഫ് തുരുത്തി,അഹമ്മദ്ടി.എച്ച്,
ടി.എം.എ തുരുത്തി,ജലീല്‍ പുഴയരികത്ത് എന്നിവര്‍ നിസാര്‍ തളങ്കരയില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി.പ്രസ്തുത പരിപാടിയില്‍ ചലച്ചിത്ര താരം സുവൈബത്തുല്‍ അസ്ലമിയ,മറ്റു അതിഥികളായ ഫൈസല്‍ പട്ടേല്‍,ഹസ്‌ക്കര്‍ ചൂരി,
മനാഫ് കുന്നില്‍,തല്‍ഹത്ത്
തളങ്കര,സര്‍ഫ്രാസ്‌റഹ്‌മാന്‍,
സത്താര്‍ ആലംപാടി,ജലാല്‍ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
6 ടീമുകള്‍ മാറ്റുരച്ച ആവേശജ്ജ്വലമായ യു.എ.ഇ
തുരുത്തി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ 1ല്‍ തുടക്കംമുതല്‍ കരുത്തരായ് മുന്നേറിയ ടീം കിങ്സ് ദുബായ് ജേതാക്കളായി.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ടീം എമറാത്തി ടൈറ്റന്‍സ് റണ്ണേഴ്‌സ് അപ് നേടി…

You may also like

Leave a Comment