28
ന്യുമോണിയ ബാധിച്ച് സൗദിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി ഉംറ തീര്‍ത്ഥാടകന്‍ മരിച്ചു.
റിയാദ്: ഉംറ തീര്‍ഥാടകനായ കാസര്‍കോട് തളങ്കര സ്വദേശി ഇസ്മാഈല്‍ (65) മദീനയില്‍ മരിച്ചു. മക്കയില്‍ ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് എത്തിയ ഇദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചു മദീന അല്‍സലാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
വിവരമറിഞ്ഞ് ഡല്‍ഹിയില്‍ പഠിക്കുന്ന രണ്ടു മക്കള്‍ മദീനയിലെത്തിയിട്ടുണ്ട്. ഭാര്യ: നബീസ, മക്കള്‍: ഷാഹുല്‍ ഹമീദ്, മുഹമ്മദ് അലി, അബ്ദുല്‍ റസാഖ്, നൗഷാദ്, അബ്ദുല്‍ ഖലീല്‍, ആയിശത്ത് റംസീന, ഇബ്രാഹിം ഖലീല്‍. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം ജനത്തുല്‍ ബഖീഅയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരണാനന്തരകര്‍മങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും കെ.എം.സി.സി മദീന വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.