അബുദാബി :അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന കാരുണ്യ ചികിത്സാ ധന സഹായ പദ്ധതിയായ ശിഫാഹു റഹ് മായുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് മെമ്പേര്‍സ് മീറ്റും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ മണ്ഡലംകെ എം സി സി പ്രസിഡന്റ് അസിസ് പെര്‍മുദെ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരികെ സാഹിബ് ഉദ്ഘാടനം നിര്‍വഹിച്ചു . മഗ്രിബ് നിസ്‌കാരത്തിനു ശേഷം ആരംഭിച്ച പ്രാര്‍ത്ഥനാ സദസ്സിന് ഉസ്താദ് മജീദ് ദാരിമി ,അബ്ദുറഹ്‌മാന്‍ ഹാജി കംബള ,സക്കീര്‍ക്കമ്പാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഷിഫാഹു റഹ്‌മാ കോഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് ഈറോഡി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇതുവരെ ചികിത്സാ ധന സഹായമായി 26 ലക്ഷത്തോളം രൂപ ശിഫാഹു റഹ്‌മ പദ്ധതിയിലൂടെ നല്‍കി കഴിഞ്ഞു. മാരക രോഗം മൂലം പ്രയാസപ്പെടുന്നവരെ ചേര്‍ത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ കാരുണ്യ പദ്ധതിയില്‍ ജാതി മത ഭേദമന്യേ എല്ലാവരെയും പരിഗണിക്കപ്പെടുന്നു.
ഈ വര്ഷം (2024) വര്‍ഷത്തില്‍ മണ്ഡലത്തിലെ 63 രോഗികള്‍ക്കായ് 6,30,000 രൂപ സഹായം നല്‍കിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ വാര്‍ഡ് കമ്മിറ്റി മുഖേന സഹായം രോഗികള്‍ക്ക് നേരിട്ട് കൈമാറുകയാണ് ചെയ്ത് വരുന്നത്.
2019 ജനുവരി മുതല്‍ പരിഷ്‌കരിച്ച രീതിയില്‍ ആരംഭിച്ച കാരുണ്യ ചികിത്സാ സഹായം മുടങ്ങാതെ തുടരുകയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റികള്‍ മുഖാന്തിരം മാസംതോറും നല്‍കുന്ന അപേക്ഷകളില്‍ കിഡ്‌നി, കാന്‍സര്‍ സംബന്ധമായ നിര്‍ധനരായ രോഗികള്‍ക്ക് പതിനായിരം രൂപ വീതമാണ് ധന സഹായമായി നല്‍കി വരുന്നത് .
ഉസ്താദ് സൈന്‍ സക്കാഫി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കെ എം സി സി വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്,സംസ്ഥാന സെക്രട്ടറി ഹനീഫ് പടിഞ്ഞാറമൂല,ഉസ്താദ് ഹാറൂണ്‍ അഹ്സനി ,കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍
ചേക്കു ഹാജി, അഷ്റഫ് പി കെ, (ജില്ലാ ജനറല്‍ സെക്രട്ടറി) ഉമ്പു ഹാജി പേര്‍ള(ജില്ലാ ട്രഷറര്‍),ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ കെ സുബൈര്‍ ,ടി .പി മഹിന്‍, , ജില്ലാ സെക്രട്ടറിമാരായ ഇസ്മയില്‍ മുഗളി , സമീര്‍ തായലങ്ങാടി ,കാസറഗോഡ് മണ്ഡലം പ്രെസിഡന്റ് അസീസ് ആറാട്ട്കടവ് ,മഞ്ചേശ്വരം മണ്ഡലം ജന സെക്രട്ടറി ഷാ ബന്ദിയോട്,,കാസറഗോഡ് ജില്ലാ മീഡിയ വിങ് ചെയര്മാന് ഹാഷിം ആറങ്ങാടി ,മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് അസീസ് കന്തല്‍ , എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
മണ്ഡലം ഭാരവാഹികളായ ,റസാക്ക് നല്‍കാ,ഇബ്രാഹിം ജാര , ഫാറൂഖ് സിത്താങ്കോളി, നിസാര്‍ ഹൊസങ്കടി , അച്ചു കുമ്പള ,കരീം കണ്ണൂര്‍, ഇക്ബാല്‍ പള്ളം ,, ഹമീദ് മാസിമാര്‍ , ഉമ്മര്‍ വാടങ്ങള ,ബദ്റുദ്ധീന്‍ ബെല്‍ത്ത,തൃക്കരിപ്പൂര്‍ മണ്ഡലം ജന സെക്രട്ടറി ഷുക്കൂര് ഒളവറ, കാഞ്ഞങ്ങാട് മണ്ഡലം ജന സെക്രട്ടറി മിത്‌ലാജ് ,ഫാറൂഖ് കൊളവയല്‍,ഇസ്മായില്‍ ഉദിനൂര്‍,സാദാത് തൃക്കരിപ്പൂര്‍,മുഹമ്മദ് ആലംപാടി,ദുബായ് കെ എം സി സി മംഗല്‍പാടി പ്രസിഡന്റ് സിദ്ദിഖ് മറ്റു ഭാരവാഹികള്‍,വിവിധ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ചടങ്ങില്‍ ഷിഫാഹുര്‍റഹ്‌മ ക് സഹകരിച്ചവരെ ആദരിച്ചു.
യോഗം കണ്‍വീനര്‍ ഹനീഫ് ചള്ളങ്കയം സ്വാഗതവും ട്രഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.